ജമ്മുകാഷ്മീരിലെ പുസ്തകശാലകളിൽ പരിശോധന നടത്തി പോലീസ്
Thursday, August 7, 2025 11:22 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ വിവിധ ഭാഗങ്ങളിൽ പുസ്തകശാലകളിൽ പരിശോധന നടത്തി പോലീസ്. ജമ്മുകാഷ്മീർ സർക്കാർ വിവിധ എഴുത്തുകാരുടെ 25 പുസ്തകങ്ങൾ നിരോധിച്ചതിന് പിന്നാലെയാണ് നടപടി.
ശ്രീനഗർ നഗരത്തിൽ നിരവധി പുസ്കശാലകളിൽ പരിശോധന നടന്നു. ശ്രീനഗറിലെ ചിനാർ പുസ്തകോത്സവത്തിലും പോലീസ് പരിശോധന നടന്നു. ഇവിടെ 200 ഓളം പുസ്തക സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒമ്പത് ദിവസത്തെ പുസ്തകമേള കഴിഞ്ഞ ആഴ്ച ലഫ്റ്റനന്റ് ഗവർണറാണ് ഉദ്ഘാടനം ചെയ്തത്.
തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഭരണകൂടം ഈ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.
അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധന്‍ എ.ജി. നൂറാനിയുടെ ദ കാഷ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്.