നടിമാർ സിനിമ സംഘടനകളുടെ തലപ്പത്ത് വരുന്നത് നല്ല കാര്യമെന്ന് മന്ത്രി സജി ചെറിയാൻ
Sunday, August 10, 2025 6:04 PM IST
തിരുവനന്തപുരം: നടിമാർ സിനിമ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ശ്വേത മേനോൻ മകിച്ച നടിയാണെന്നും കരുത്തുന്ന സ്ത്രീയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവർക്കെതിരേ ഉണ്ടായിരിക്കുന്ന കേസ് നിലനിൽക്കില്ല.
സിനിമ സംഘടനകളിലെ പ്രശ്നങ്ങൾ അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണം. ചലച്ചിത്ര നയം വരുമ്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ചലച്ചിത്ര നയം കൊണ്ടുവരുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.