ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പ​റ​ന്ന വി​മാ​നം ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച​യെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. 41 പേ​രു​മാ​യി പ​റ​ന്നു​യ​ര്‍​ന്ന സ്റ്റാ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​മാ​ണ് നി​ല​ത്തി​റ​ക്കി​യ​ത്.

പ​റ​ന്നു​യ​ര്‍​ന്ന് 15 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി​യെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ൻ​ജി​നി​ലു​ണ്ടാ​യ ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി മ​റ്റൊ​രു​വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി.