ഗോൾനേട്ടവുമായി മെസിയും ആൽബയും സുവാരസും; ഇന്റർമയാമിക്ക് മിന്നും ജയം
Sunday, August 17, 2025 8:01 AM IST
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർമയാമിക്ക് മിന്നും ജയം. ചെയ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോസ് ആഞ്ചലസ് ഗാലക്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
സൂപ്പർ താരങ്ങളായ ലയണൽ മെസിയും ലൂയി സുവാരസും ജോർഡി ആൽബയും ആണ് ഇന്റർമയാമിക്കായി ഗോളുകൾ നേടിയത്. ആൽബ 43-ാം മിനിറ്റിലും മെസി 84-ാം മിനിറ്റിലും സുവാരസ് 89-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ജോസഫ് പെയ്ന്റ്സിൽ ആണ് ലോസ് ആഞ്ചലസ് ഗാലക്സിയുടെ ഗോൾ സ്കോർ ചെയ്തത്. 59-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഇന്റർമയാമിക്ക് 45 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ഇന്റർമയാമി.