കർണാടക എംഎൽഎയ്ക്കു കോൺഗ്രസിന്റെ കാരണംകാണിക്കൽ നോട്ടീസ്
Monday, August 18, 2025 3:35 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയെ മാറ്റുമെന്ന് പരസ്യമായി പ്രസ്താവന നടത്തിയ ചന്നഗിരി എംഎൽഎ ബസവരാജു വി. ശിവഗംഗയ്ക്കു കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നല്കി.
കെപിസിസി അച്ചടക്കസമിതി ചെയർമാൻ നിവേദിത് ആൽവയാണ് നോട്ടീസ് നല്കിയത്. ഏഴു ദിവസത്തിനകം മറുപടി നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നു മുന്പ് ശിവഗംഗ പ്രസ്താവിച്ചിട്ടുണ്ട്.
പാർട്ടി നേതൃത്വം ഐക്യം ഉയർത്തിക്കാട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് കോൺഗ്രസ് അണികളിൽ ഊഹാപോഹങ്ങൾക്കും ആശയക്കുഴപ്പത്തിനും കാരണമായ ബസവരാജുവിന്റെ പ്രസ്താവന പെട്ടെന്ന് ശ്രദ്ധനേടി.