കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. താ​മ​ര​ശ​രി- ചു​രം തു​ഷാ​ര ഗി​രി റോ​ഡി​ല്‍ വ​ട്ട​ച്ചി​റ​യി​ല്‍ വ​ച്ചാ​ണ് കാ​റി​ന് തീ​പി​ടി​ച്ച​ത്.

കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് നി​ന്നും പു​ക​യു​യ​ര്‍​ന്ന​തോ​ടെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഡോ​ര്‍ തു​റ​ന്നു പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ തീ ​ആ​ളി പ​ട​ർ​ന്നു.

മു​ക്ക​ത്ത് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഉ​ള്ള്യേ​രി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പെ​ട്ടെ​ന്ന് ത​ന്നെ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് മൂ​ന്നു​പേ​രും ര​ക്ഷ​പ്പെ​ട്ട​ത്.