ചൂതാട്ട നിയന്ത്രണ ബിൽ പാസാക്കി; ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം
Wednesday, August 20, 2025 6:35 PM IST
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് പാസാക്കിയത്.
ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കുന്നതിനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകൾക്ക് ഫണ്ട് കൈമാറുന്നതിൽ നിന്നും തടയുന്നതുമാണ് നിയമം. ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.