ധർമസ്ഥല കേസ്; മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
Saturday, August 23, 2025 11:01 AM IST
ബംഗളൂരു: ധർമസ്ഥല കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യ അറസ്റ്റിൽ.
വ്യാജ വെളിപ്പെടുത്തൽ നടത്തുകയും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചിന്നയ്യയ്ക്ക് നൽകിയിരുന്ന എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു.
ഇയാളെ ഇന്ന് പുലർച്ചെ വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ബെൽത്തങ്കടി എസ്ഐടി ഓഫീസിൽ ചിന്നയ്യ കസ്റ്റഡിയിലാണ്.
1995 മുതല്‍ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന താന്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇവരില്‍ പലരും ലൈംഗികമായ ഉപദ്രവിക്കപ്പെട്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തല്‍ സംബന്ധിച്ച് മജിസ്ട്രേറ്റിനു മുന്നിലും ഇയാള്‍ മൊഴി നല്കി.
വെളിപ്പെടുത്തല്‍ വന്‍ രാഷ്ടീയ വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍മസ്ഥലയില്‍ സ്ഥലം കുഴിച്ചു പരിശോധന നടത്തിയിരുന്നു.