കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Sunday, August 24, 2025 2:29 AM IST
ആലപ്പുഴ: കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആരാധ്യ (14)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കായംകുളം കൃഷ്ണപുരത്താണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.