ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പൂ​ർ- ജ​ല​ന്ധ​ർ റോ​ഡി​ൽ മ​ണ്ടി​യാ​ല അ​ഡ്ഡ​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് എ​ൽ​പി​ജി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു.15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന സു​ഖ്ജീ​ത് സിം​ഗ്, ബ​ൽ​വ​ന്ത് റാ​യ്, ധ​ർ​മേ​ന്ദ​ർ വ​ർ​മ, മ​ഞ്ജി​ത് സിം​ഗ്, വി​ജ​യ്, ജ​സ്വീ​ന്ദ​ർ കൗ​ർ, ആ​രാ​ധ​ന വ​ർ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാം​ന​ഗ​ർ ധേ​ഹ ലി​ങ്ക് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ടാ​ങ്ക​ർ പി​ക്ക​പ്പ് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ൽ​വ​ന്ത് സിം​ഗ്, ഹ​ർ​ബ​ൻ​സ് ലാ​ൽ, അ​മ​ർ​ജീ​ത് കൗ​ർ, സു​ഖ്ജീ​ത് കൗ​ർ, ജ്യോ​തി, സു​മ​ൻ, ഗു​ർ​മു​ഖ് സിം​ഗ്, ഹ​ർ​പ്രീ​ത് കൗ​ർ, കു​സു​മ, ഭ​ഗ​വാ​ൻ ദാ​സ്, ലാ​ലി വ​ർ​മ, സീ​ത, അ​ജ​യ്, സ​ഞ്ജ​യ്, പൂ​ജ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ചി​ല​ർ ഇ​തി​ന​കം ആ​ശു​പ​ത്രി വി​ട്ടു.

അ​പ​ക​ട​ത്തി​ൽ പ​ഞ്ചാ​ബ് ഗ​വ​ർ​ണ​ർ ഗു​ലാ​ബ് ച​ന്ദ് ക​ട്ടാ​രി​യ, മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.