പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ന​ക്ക​ല്ല് ഊ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു. മ​ണി​ക​ണ്ഠ​ൻ എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഊ​രി​ൽ ത​ന്നെ​യു​ള്ള ഈ​ശ്വ​രാ​ണ് കേസിലെ പ്രതി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം ഈ​ശ്വ​ർ ക​ട​ന്നു​ക​ള​ഞ്ഞു. പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.