കൊട്ടാരക്കരയിൽ എം. ലിജു സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു
Friday, October 10, 2025 1:00 AM IST
കൊല്ലം: കൊട്ടാരക്കരയിൽ കോൺഗ്രസ് നേതാവ് എം. ലിജു സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കൊട്ടാരക്കര വയക്കലിൽ ആയിരുന്നു അപകടം സംഭവിച്ചത്. എം. ലിജു സഞ്ചരിച്ച വാഹനം ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
പോലീസിന്റെ ഇന്റർസെപ്റ്റർ വാഹനം മറ്റൊരു കാറിൽ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. പോലീസ് വാഹനം കാറുമായി കൂട്ടിയിടിക്കുന്നത് കണ്ടതിനെ തുടർന്ന് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചതോടെയാണ് എം. ലിജുവിന്റെ വാഹനവും അപകടത്തിൽപെട്ടത്.
എന്നാൽ അപകടത്തിൽ ലിജുവിന് പരിക്കുകളില്ല. അതേസമയം, കോട്ടയം സ്വദേശികളായ കാർ യാത്രക്കാർക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.