തി​രു​വ​ന​ന്ത​പു​രം: ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്ത 100 സ്ത്രീ ​ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് കെ​എ​സ്ആ​ർ​ടി​സി. 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ​യാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​റ​ഞ്ഞു​വി​ട്ട​ത്.

190 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന​തി​ൽ 100 പേ​രെ​യാ​ണ് ജൂ​ലൈ മു​ത​ൽ മാ​റ്റി​നി​ർ​ത്തി​യ​ത്. നാ​ളെ മു​ത​ൽ ജോ​ലി​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്ന് ഓ​ഫീ​സ് മേ​ധാ​വി​മാ​ർ വ​ഴി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള 90 പേ​ർ​ക്ക് അ​ധി​ക ഡ്യൂ​ട്ടി ന​ൽ​കി​യാ​ണ് ഓ​ഫീ​സ് ജോ​ലി​ക​ൾ തീ​ർ​ക്കു​ന്ന​ത്.

2007 മു​ത​ൽ വി​വി​ധ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്‌​ചേ​ഞ്ചു​ക​ളി​ൽ​നി​ന്ന്‌ ജൂ​ണി​യ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ നി​യ​മി​ത​രാ​യ​വ​രാ​ണ് പെ​രു​വ​ഴി​യാ​യ​ത്. ഏ​റെ​യും നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളാ​ണ്. ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട പ്രാ​യ​പ​രി​ധി​യും ക​ഴി​ഞ്ഞ​തി​നാ​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണി​വ​ർ. വി​ധ​വ​ക​ളും രോ​ഗി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.