ട്രംപ് നൊബേൽ പുരസ്കാരത്തിന് അർഹൻ: ബെഞ്ചമിൻ നെതന്യാഹു
Friday, October 10, 2025 1:20 AM IST
ജെറുസലേം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
സാമൂഹ്യമാധ്യമമായ എക്സിലൂടെ ആയിരുന്നു ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം ആവശ്യപ്പെട്ടത്. സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപ് തികച്ചും അർഹനാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
യുഎസ് മുന്നോട്ടുവച്ച സമാധാന കരാർ യാഥാർത്ഥ്യമായതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി എക്സിലൂടെ ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയത്. നേരത്തെ യുഎൻ പൊതുസമ്മേളനത്തിലും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.