ലാ​ഹോ​ര്‍: പാ​കി​സ്ഥാ​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പാ​ക്കി​സ്ഥാ​ൻ നേ​ടി​യ 378 റ​ണ്‍​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 216 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

81 റ​ണ്‍​സു​മാ​യി ടോ​ണി ഡി ​സോ​ര്‍​സി​യും ആ​റ് റ​ണ്‍​സോ​ടെ സെ​നു​രാ​ന്‍ മു​ത്തു​സ്വാ​മി​യു​മാ​ണ് ക്രീ​സി​ല്‍. മി​ക​ച്ച തു​ട​ക്ക​ത്തി​നു​ശേ​ഷ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്‌​ട്ടത്തിൽ 174 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ട്ട​ത്ത​ക​ർ​ച്ച നേ​രി​ട്ട​ത്.

പാ​ക്കി​സ്ഥാ​നാ​യി ഇ​ടം കൈ​യ​ന്‍ സ്പി​ന്ന​ര്‍ നോ​മാ​ന്‍ അ​ലി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. സ​ല്‍​മാ​ന്‍ അ​ലി ആ​ഗ​യും (93) മു​ഹ​മ്മ​ദ് റി​സ്‌​വാ​നും (75) നേ​ടി​യ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളാ​ണ് പാ​ക്കി​സ്ഥാ​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

199-5 എ​ന്ന സ്കോ​റി​ല്‍ പ​ത​റി​യ പാ​ക്കി​സ്ഥാ​നെ ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​റാം വി​ക്ക​റ്റി​ല്‍ 163 റ​ണ്‍​സെ​ടു​ത്ത് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് വേ​ണ്ടി സെ​നു​രാ​ന്‍ മു​ത്തു​സ്വാ​മി ആ​റ് വി​ക്ക​റ്റെ​ടു​ത്തു.