യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനം: പത്ര സമ്മേളനം വിളിച്ച് അബിന്‍ വര്‍ക്കി
Monday, October 13, 2025 9:35 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതായി ഒരു വിഭാഗം പറയുന്നു.
അതേസമം അബിന്‍ വര്‍ക്കി ചൊവ്വാഴ്ച രാവിലെ കോഴിക്കാട്ട് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു. ഇതിൽ തന്റെ അതൃപ്തി അദ്ദേഹം പരസ്യമാക്കുമെന്നും സൂചനയുണ്ട്. സാമുദായിക സമവാക്യമാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടുകളുണ്ട്.
ജനീഷിന് പുറമെ ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതില്‍ അബിന്‍ വര്‍ക്കിയേയും അഭിജിത്തിനെയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
തുടർന്നാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ഇതിനെതിരെ കോൺഗ്രസിൽ അമർഷം പുകയുകയാണ്.