കൊ​ല്ലം: കേ​ര​ള​ത്തി​ലേ​ക്ക് ഥാ​ർ ജീ​പ്പി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കി​ളി​കൊ​ല്ലൂ​ർ ചാ​മ്പ​ക്കു​ളം സ്വ​ദേ​ശി വി​ഷ്ണു എ​ന്നു വി​ളി​ക്കു​ന്ന സാ​ദി​ക്കാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ല്ലും​താ​ഴം ചാ​മ്പ​ക്കു​ളം അ​പ്പൂ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ചു​വ​ന്ന മ​ഹീ​ന്ദ്ര ഥാ​ർ വാ​ഹ​ന​ത്തി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.