കാഷ്മീരിൽ ബസ് മറിഞ്ഞ് 17 പേർക്ക് പരിക്ക്
Tuesday, December 6, 2022 6:06 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. രജൗരി ജില്ലയിലെ തര്ഖുണ്ടി ഗ്രാമത്തിലാണ് സംഭവം.
17 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.