കെ.ഫോണില്‍ സിബിഐ അന്വേഷണമില്ല; പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
Friday, September 13, 2024 11:55 AM IST
കൊച്ചി: കെ.ഫോണ്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.ഫോണ്‍ പദ്ധതിയില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
പദ്ധതിക്ക് വേണ്ടി കരാറും ഉപകരാറും നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു സതീശന്റെ ആരോപണം. ആരോക്ക ഇതില്‍ ഇടപെട്ടെന്ന കാര്യം സിബിഐ അന്വേഷണത്തിലൂടെയെ വ്യക്തമാകൂ. ആഗോള ടെന്‍ഡര്‍ വിളിക്കുന്നതില്‍ അടക്കം സര്‍ക്കാരിന് പിഴവ് പറ്റി. ഇതെല്ലൊം അഴിമതിയുടെ ഭാഗമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കരാര്‍ നല്‍കിയത് കൃത്യമായ നടപടികള്‍ പാലിച്ചുതന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതില്‍ എന്തെങ്കിലും അഴിമതി നടന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വാദം ശരിവച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.