ദുലീപ് ട്രോഫി; ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ഭേദപ്പെട്ട നിലയിൽ
Thursday, September 19, 2024 7:32 PM IST
അനന്തപുർ: ദുലീപ് ട്രോഫി മത്സരത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയിലാണ്.
ശാശ്വത് റാവത്തിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ എ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്.16 റണ്‍സോടെ ആവേശ് ഖാനും ശാശ്വത് റാവത്ത് 122 റണ്‍സുമെടുത്ത് ക്രീസില്‍. 44 റണ്‍സെടുത്ത് ഷംസ് മുലാനിയും ഇന്ത്യ എക്കായി തിളങ്ങി.
ഇന്ത്യ സിക്കായി അന്‍ഷുല്‍ കാംബോജ് മൂന്നും വിജയ്കുമാര്‍ വൈശാഖ് രണ്ടും വിക്കറ്റെടുത്തു. 44 റണ്‍സെടുത്ത ഷംസ് മുലാനിയാണ് ഇന്ത്യ എക്കായി ബാറ്റിംഗില്‍ തിളങ്ങിയ മറ്റൊരു താരം.