റെ​ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച, ദീ​പാ​വ​ലി ശു​ചീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ത​മാ​ശ ക​ല​ർ​ന്ന സം​ഭ​വം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ദീ​പാ​വ​ലി​യു​ടെ ഭാ​ഗ​മാ​യി വീ​ട് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു അ​മ്മ. സാ​ധ​ന​ങ്ങ​ൾ മാ​റ്റി​യ​പ്പോ​ൾ, പ​ഴ​യ ഡി​ടി​എ​ച്ച് സെ​റ്റ്-​ടോ​പ് ബോ​ക്സി​നു​ള്ളി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ 2,000 നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി.

അ​ച്ഛ​ൻ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു​വെ​ച്ച് പി​ന്നീ​ട് മ​റ​ന്നു​പോ​യ​താ​വാം ഈ ​പ​ണ​മെ​ന്നാ​ണ് മ​ക​ന്‍റെ നി​ഗ​മ​നം. ഈ ​ക​ണ്ടെ​ത്ത​ൽ കു​ടും​ബ​ത്തി​ന് ആ​ദ്യം ഒ​രു നി​ധി കി​ട്ടി​യ​തി​ന്‍റെ ആ​വേ​ശ​മാ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വൈ​കാ​തെ ത​ന്നെ ആ ​സ​ന്തോ​ഷം ഇ​ല്ലാ​താ​യി.

കാ​ര​ണം "2,000 രൂ​പ നോ​ട്ടു​ക​ൾ​ക്ക് ഇ​പ്പോ​ൾ നി​യ​മ​പ​ര​മാ​യി സാ​ധു​ത​യി​ല്ല. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2023-ൽ ​ഈ ക​റ​ൻ​സി നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കു​ക​യും, അ​വ ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കാ​നും മാ​റ്റി​വാ​ങ്ങാ​നു​മു​ള്ള സ​മ​യം നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സ​മ​യ​പ​രി​ധി ഇ​തി​നോ​ട​കം അ​വ​സാ​നി​ച്ച​തി​നാ​ൽ, ഈ ​പി​ങ്ക് നോ​ട്ടു​ക​ൾ ഇ​പ്പോ​ൾ ഒ​രു കൂ​ട്ടം ക​ട​ലാ​സു​ക​ൾ മാ​ത്ര​മാ​യി മാറി' എന്നെല്ലാമായിരുന്നു അമ്മയുടെ ധാരണകൾ.

Biggest diwali Safai of 2025

byu/Rahul_Kumar82 inindiasocial


ക​ണ്ടെ​ത്തി​യ പ​ണ​ത്തെ​ക്കു​റി​ച്ച് താ​ൻ അ​ച്ഛ​നോ​ട് ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം ഭ​യ​ക്കു​ന്നു​വെ​ന്നും ഉ​പ​യോ​ക്താ​വ് പോ​സ്റ്റി​ൽ തു​റ​ന്നു പ​റ​ഞ്ഞു. കൂ​ടാ​തെ, ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹം റെ​ഡി​റ്റ് സ​മൂ​ഹ​ത്തോ​ട് തേ​ടി.

ഈ ​പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ത​മാ​ശ​യും ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി ക​മ​ന്‍റ് ചെ​യ്ത​ത്. ഈ 2,000 ​നോ​ട്ടു​ക​ൾ പൂ​ർ​ണ്ണ​മാ​യി അ​സാ​ധു​വാ​ക്കി​യി​ട്ടി​ല്ല, പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. അ​ടു​ത്തു​ള്ള ആ​ർ​ബി​ഐ ശാ​ഖ​യി​ൽ പോ​യി, ഒ​രു ഡി​ക്ല​റേ​ഷ​ൻ പൂ​രി​പ്പി​ച്ച ശേ​ഷം ഇ​വ മാ​റ്റി​വാ​ങ്ങാ​ൻ ശ്ര​മി​ക്കാം.

ര​ണ്ട് ല​ക്ഷം രൂ​പ ഒ​റ്റ​യ​ടി​ക്ക് മാ​റ്റി​വാ​ങ്ങു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യേ​ക്കാം. അ​തി​നാ​ൽ, അ​ഞ്ചോ പ​ത്തോ ത​വ​ണ​ക​ളാ​യി, ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ​ണം മാ​റ്റി​വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക, എ​ന്നി​ങ്ങ​നെ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് ല​ഭി​ച്ച​ത്.