ക​ത്തി​പ്പാ​റ കോ​ള​നി​യി​ല്‍ സേ​ഫ്റ്റി ജാ​ഗ്ര​ത സ​മി​തി മീ​റ്റിം​ഗ്
Wednesday, August 13, 2025 7:05 AM IST
വെ​ള്ള​റ​ട: അ​വേ​ര്‍​ന​സ് സി​വി​ക് റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി ജാ​ഗ്ര​ത സ​മി​തി മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​മ​ല വാ​ര്‍​ഡി​ല്‍ ക​ത്തി​പ്പാ​റ കോ​ള​നി​യി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് - പ​ബ്ലി​ക് റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ലീ​ഗ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി അ​ഡ്വ. ബ്ലെ​സി, പ​ഞ്ചാ​യ​ത്ത് വി​മ​ന്‍​സ് സ്‌​പെ​സി​ഫി​ക്കേ​റ്റ​ര്‍ ഫെ​മി തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.