പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​നം കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം: ജി​ല്ലാ​ക​ള​ക്ട​ര്‍
Thursday, August 14, 2025 6:41 AM IST
പേ​രൂ​ര്‍​ക്ക​ട: പ്ലാ​സ്റ്റി​ക് നി​ര്‍​മാര്‍​ജ​നം കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു ജി​ല്ലാ​ക​ള​ക്ട​ര്‍ അ​നു​കു​മാ​രി. വ​ഞ്ചി​യൂ​ര്‍ ഹോ​ളി ഏ​യ്ഞ്ച​ല്‍​സ് കോ​ണ്‍​വന്‍റ് എ​ച്ച്എ​സ്എ​സി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കളക്ട​ര്‍.

കു​ട്ടി​ക​ളി​ല്‍ അ​മി​ത​മാ​യി ക​ണ്ടു​വ​രു​ന്ന ഡി​ജി​റ്റ​ല്‍ അ​ഡി​ക്‌ഷനെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കേ​ണ്ട​താ​യ ആ​വ​ശ്യ​ക​ത​യും ക​ള​ക്ട​ര്‍ എ​ടു​ത്തു​പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ മ​ഷി​പ്പേ​ന​ക​ള്‍ ഉ​പ​യോ​ഗ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നാ​യി കു​ട്ടി​ക​ള്‍​ക്കു മ​ഷി​പ്പേ​ന ന​ല്‍​കു​ന്ന ഒ​രു കാമ്പ​യി​നും ക​ള​ക്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഫി​ല്‍​ഡ വ​ര്‍​ഗീ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സെ​ബി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, സി​സ്റ്റ​ര്‍ ക്ല​യ​ര്‍ ഡി​സൂ​സ, പിടിഎ പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.