മു​ത്ത​ശ്ശന്മാരെ​യും മു​ത്ത​ശ്ശിമാ​രെ​യും ആ​ദ​രി​ച്ച് ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ
Wednesday, August 13, 2025 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഈ ​വ​ർ​ഷ​ത്തെ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ​യു​ടെ ഉ​ദ്ഘാ​ട​നം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ വി​ശി​ഷ്ടാ​തി​ഥി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച​തി​നൊ​പ്പം മുത്തശ്ശന്മാരേ​യും മു​ത്ത​ശ്ശിമാ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ, മു​ത്ത​ശ​ൻ​മാ​ർ മു​ത്ത​ശി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. മാ​ഗ​സി​ൻ എ​ഡി​റ്റ​ർ വി.​എ​സ്. ദി​വ്യ സ്വാ​ഗ​തം പ്റ​ഞ്ഞു. സ്റ്റു​ഡ​ന്‍റ് എം​പ​ർ​മെ​ന്‍റ് വിം​ഗ് റ​പ്ര​സ​ന്‍റ​റ്റീ​വ് ഡേ​വി​ഡ് വ​ർ​ഗീ​സ് പ്രേം ​ന​ന്ദി പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​മാ​രാ​യ ജെ. ​മീ​നാ​ക്ഷി, അ​നു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.