ഒ​ന്ന​ര​ല​ക്ഷത്തിന്‍റെ ഇ​ല​ക്ട്രി​ക് വ​യ​ര്‍ മോ​ഷ്ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, August 14, 2025 6:41 AM IST
പേ​രൂ​ര്‍​ക്ക​ട: ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റു​ക​ള്‍ മോ​ഷ്ടി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ ക​ന്‍റോ​ണ്‍​മെ​ന്‍റ് എ.​സി. സ്റ്റ്യു​വ​ര്‍​ട്ട് കീ​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ്യൂ​സി​യം സി​ഐ വി​മ​ല്‍, എ​സ്ഐ​മാ​രാ​യ വി​പി​ന്‍, സൂ​ര​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റു​ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ര്‍​ഷി​ദാ​ബാ​ദ് മൊ​ക്താ​ര്‍​പൂ​ര്‍ സ്വ​ദേ​ശി സ​മീം അ​ക്ത​ര്‍ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജൂ​ലൈ​മാ​സം 26ന് ​ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്നു​കു​ഴി ത​മ്പു​രാ​ന്‍​മു​ക്ക് മ​ട​വി​ളാ​കം ലെ​യി​നി​ല്‍ ശാ​രി​ക​യു​ടെ പു​തു​താ​യി പ​ണി​ന​ട​ന്നു​വ​രു​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്താ​യാ​ണ് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​യു​ള്ള താ​ല്‍​ക്കാ​ലി​ക ഷെ​ഡ്ഡ് പൊ​ളി​ച്ച പ്ര​തി ഉ​ള്ളി​ല്‍​ക്ക​ട​ന്ന് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് വ​യ​റു​ക​ള്‍ മോ​ഷ്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഷെ​ഡ്ഡി​നു​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും പോ​കു​ന്ന​താ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

മോ​ഷ്ടി​ച്ചെ​ടു​ത്ത വ​യ​റു​ക​ള്‍ ചാ​ല​യി​ലെ ഒ​രു ക​ട​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യി പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു. ചാ​ല​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ ഷൈ​ന്‍, ദീ​പു, ഉ​ദ​യ​ന്‍, അ​നൂ​പ്, സാ​ജ​ന്‍, മ​നോ​ജ്, അ​രു​ണ്‍, ഷം​ല, വൈ​ശാ​ഖ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​ റി​മാ​ന്‍​ഡ് ചെ​യ്തു.