നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം
Wednesday, August 13, 2025 7:05 AM IST
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് മ​ർ​ദി​ക്കു​ക​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കേ​ര​ള​മാ​കെ ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി.

ച​ന്ത​മു​ക്കി​ൽ​നി​ന്നും പ്ര​ക​ട​ന​മാ​രം​ഭി​ച്ച് ടൗ​ൺ ചു​റ്റി​യ​ശേ​ഷം ക​ച്ചേ​രി ന​ട​യി​ൽ പ്ര​ക​ട​നം സ​മാ​പി​ച്ചു. പ്ര​ക​ട​നാ​ന​ന്ത​രം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​നു ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ബാ​ജി, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ, വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ൻ, മ​ണ്ണൂ​ർ​ക്കു​ണം സ​ജാ​ദ്, റാ​ഫി, താ​ഹി​ർ, ഷി​നു, അ​ഭി​ജി​ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.