സാ​ഫ​ല്യം കോം​പ്ല​ക്‌​സി​ലെ സ്‌​കൂ​ട്ട​ര്‍​ മോ​ഷ്ടാ​വ് പി​ടി​യി​ല്‍
Wednesday, August 13, 2025 7:05 AM IST
പേ​രൂ​ര്‍​ക്ക​ട: പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ല്‍​നി​ന്നു സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച​യാ​ളെ ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ന് കൈ​മാ​റി. ക​ഠി​നം​കു​ളം പെ​രു​മാ​തു​റ ത​ടി​മി​ല്ലി​നു സ​മീ​പം പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ഷെ​ഹി​ന്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഈ​മാ​സം ഒ​മ്പ​തി​ന് രാ​ത്രി 10 മ​ണി​യോ​ടു​കൂ​ടി​യാ​ണ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ വ​ച്ചി​രു​ന്ന ഹോ​ണ്ട ആ​ക്ടീ​വ സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം പോ​യ​ത്. വീ​ര​ണ​കാ​വ് പാ​റ​മു​ക​ള്‍ കു​റ​ക്കോ​ണം മ​ധു ഭ​വ​നി​ല്‍ മ​ഹേ​ഷ്‌​കു​മാ​റി​ന്‍റെ ഭാ​ര്യ ഉ​ഷ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു സ്‌​കൂ​ട്ട​ര്‍. മ​ഹേ​ഷ് സാ​ഫ​ല്യം കോം​പ്ല​ക്‌​സി​നു​ള്ളി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്നു.

രാ​വി​ലെ സ്‌​കൂ​ട്ട​ര്‍ എ​ടു​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഫോ​ര്‍​ട്ട് പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷെ​ഹി​ന്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ആ​ക്ടീ​വ മോ​ഷ്ടി​ച്ച​ത് ഷെ​ഹി​ന്‍ ആ​ണെ​ന്നു തെ​ളി​ഞ്ഞ​ത്. പ്ര​തി​ക്കെ​തി​രേ മ്യൂ​സി​യം, വ​ഞ്ചി​യൂ​ര്‍, ഫോ​ ര്‍​ട്ട്, ക​ന്‍റോ​ണ്‍​മെ​ന്‍റ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. പ്ര​തി​യെ തൊ​ണ്ടി​മു​ത​ല്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.