ല​ഹ​രി കേ​സ്: എ​ട്ടാം പ്ര​തി​യെ പോലീസ് ക​സ്റ്റ​ഡ​യി​ൽ വാ​ങ്ങി
Wednesday, August 13, 2025 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ല​ഹ​രി കേ​സി​ലെ എ​ട്ടാം പ്ര​തി​യെ മൂ​ന്നു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി.

പ്ര​തി വി​ദേ​ശ രാ​ജ്യ​ത്തു ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​വാ​നാ​ണു എ​ട്ടാം പ്ര​തി പ്ര​സാ​ദി​നെ അ​ന്വേ​ഷ​ണ സം​ഘം മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ പ്ര​തി​ക​ളാ​യ വ​ർ​ക്ക​ല സ്വ​ദേ​ശി സ​ഞ്ജു എ​ന്ന സൈ​ജു (42), ഞെ​ക്കാ​ട് വ​ലി​യ​വി​ള സ്വ​ദേ​ശി ന​ന്ദു (32), ഉ​ണ്ണി​ക്ക​ണ്ണ​ൻ (39), പ്ര​വീ​ണ്‍ (35) എ​ന്നി​വ​രെ നേ​ര​ത്തെ ക​സ്റ്റ​ഡിയി​ൽ വാ​ങ്ങി​യി​രു​ന്നു.ക​ല്ല​ന്പ​ല​ത്തു നി​ന്ന് 1.26 കി​ലോ എം​ഡി​എം​എ​യും 17 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്.