തൊണ്ടിവാഹനങ്ങളാല്‍ വീര്‍പ്പുമുട്ടി ഫോര്‍ട്ട് സ്റ്റേഷന്‍ : പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആക്ഷേപം
Thursday, August 14, 2025 6:41 AM IST
പേ​രൂ​ര്‍​ക്ക​ട: തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത് ഫോ​ര്‍​ട്ട് സ്റ്റേ​ഷ​നി​ല്‍ സ്ഥ​ല​ദൗ​ര്‍​ല​ഭ്യം ഉ​ണ്ടാ​ക്കു​ന്നു. സ്റ്റേ​ഷ​നു പു​റ​ത്ത് ഫു​ട്പാ​ത്തി​ലും സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ കൂടിക്കി​ട​ക്കു​ന്ന​ത്. സ്റ്റേ​ഷ​നു പു​റ​ത്താ​യി ഫു​ട്പാ​ത്തി​ല്‍ ആറ് ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് നി​ര​നി​ര​യാ​യി കി​ട​ക്കു​ന്ന​ത്.

ഇ​തി​നു സ​മീ​പ​ത്താ​യു​ള്ള ഒ​രു മി​നി​ലോ​റി മു​ഴു​വ​ന്‍ കാ​ടു​ക​യ​റി ഫോ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍റെ ബോ​ര്‍​ഡ് മ​റ​യ്ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ത്തു പ​രി​സ​ര​ത്തു​കൂ​ടി ന​ട​ക്കു​ന്ന​വ​ര്‍ കാ​ട്ടി​നു​ള്ളി​ലെ ഇ​ഴ​ജ​ന്തു​ക്ക​ളെയും ഭ​യ​ക്കേണ്ട സ്ഥിതിയാണ്.

സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ ഒ​രു മി​നി​ലോ​റി തു​രു​മ്പെ​ടു​ത്തു കി​ട​ക്കു​ന്നുണ്ട്. അ​തി​നു​ള്ളി​ലാ​ണ് ഇ​രു​ച​ക്ര തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു പോ​ലീ​സു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സ്ഥ​ല​മാ​ണ് അ​പ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 10 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ക​ഷ്ടി​ച്ചു ര​ണ്ടു കാ​റു​ക​ളും. സ്റ്റേ​ഷ​നി​ലെ ര​ണ്ടു ജീ​പ്പു​ക​ള്‍ പ​രി​സ​ര​ത്ത് കൊ​ണ്ടി​ട്ടു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ, ഒ​ന്നും പാ​ര്‍​ക്ക് ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്ക് വി​ഷ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാരണ മെന്നാണ് ആക്ഷേപം.