ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​വും യാ​ത്രി​ക​നും കി​ണ​റ്റി​ലേക്കു പതിച്ചു
Wednesday, August 13, 2025 7:05 AM IST
വി​ഴി​ഞ്ഞം: നി​ർ​ത്തി​യി​രു​ന്ന സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ടാ​ക്കി ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​ന​വും യാ​ത്രി​ക​നും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ പ​തി​ച്ചു.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി വാ​ഹ​ന​ത്തെ​യും ആ​ളി​നെ​യും പു​റ​ത്തെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ കോ​വ​ളം ഹൗ​വ്വാ​ബീ​ച്ചി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വെ​ങ്ങാ​നൂ​ർ ചാ​വ​ടി​ന​ട നെ​ല്ലിവി​ള ​വി​ജ​യ​വി​ലാ​സ​ത്തി​ൽ ച​ന്ദ്ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​

കോ​വ​ളം കാ​ണാ​നെ​ത്തി​യ ഇ​യാ​ൾ സ​മീ​പ​ത്ത് അ​ട​ച്ചി​ട്ടി​രു​ന്ന ഹോ​ട്ട​ലിനു മു​ന്നി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി​യശേ​ഷം ബീ​ച്ചി​ലേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​ത്ത് ഷീ​റ്റു​ക​ൾകൊ​ണ്ടു മൂ​ടി​യി​രു​ന്ന കി​ണ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല.​ തി​രി​കെ വ​ന്ന ച​ന്ദ്ര​ൻ സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ടാ​ക്കി തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ കി​ണ​റി​ലേ​ക്കു പ​തി​ച്ചു. ശ​ബ്ദംകേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പോ​ലീ​സും ഇ​യാ​ളെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ലാ​ഡ​റി​ന്‍റെസ​ഹാ​യത്തോ​ടെ ക​ര​യി​ൽ ക​യ​റ്റി. കി​ണ​റി​ന്‍റെ ആ​ഴക്കു​റ​വും ച​പ്പു ച​വ​റു​ക​ളും കാ​ര​ണം ച​ന്ദ്ര​നു പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടാ​ൻ സാധിച്ചു വെന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.