നെയ്യാറ്റിന്‍കര: ആറയൂര്‍ ഗവ. ലക്ഷ്മിവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പുതുതായി നിര്‍മിച്ച സി.വി. രാമന്‍പിള്ള സ്മാരക ഓഡിറ്റോറിയം കെ. ആന്‍സലന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന യോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
കെ. ആന്‍സലന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 35.85 ലക്ഷം രൂപ വിനിയോഗിച്ചാണ് സി.വി. രാമന്‍പിള്ള സ്മാരക ഓഡിറ്റോറിയം പൂര്‍ത്തിയാക്കിയത്. ഇന്നു വൈകുന്നേരം മൂന്നിനു ചേരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ ഡാര്വിന്, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗിരിജ, വൈസ് പ്രസിഡന്റ് ആര്. അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്. സലൂജ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹില്‍ ആര്. നാഥ്, വാര്‍ഡ് മെന്പര് എം. വിജിലകുമാരി, പിടിഎ പ്രസിഡന്റ് പി. ജയന്, എസ്എംസി ചെയര്മാന് കെ. മുരളീധരന്‍നായര്‍, മദര്‍ പിടിഎ പ്രസിഡന്റ് വിജി, ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അജിതാ രാഘവ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീദേവി വിനോദ്, ഡിഇഒ ബി. ഇബ്രാഹിം, എഇഒ എ. സുന്ദര്‍ദാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി.ആര്. സുജിന്‍, വട്ടവിള വിജയന്, ശ്യാം, പ്രിന്‍സിപ്പാള്‍ ഡോ. ടി.ആര് അജിതകുമാരി, ഹെഡ്മിസ്ട്രസ് എ.എസ് സുനിതകുമാരി എന്നിവര്‍ പങ്കെടുക്കും.