ലു​ലു മാ​ളി​ൽ ഡൈ​സ​ണ്‍ സ്റ്റോ​ര്‍ തു​റ​ന്നു
Wednesday, August 13, 2025 7:05 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡൈ​സ​ണ്‍ ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദ്യ​സ്റ്റോ​ര്‍ തു​റ​ന്നു.

രാ​ജ്യ​ത്തെ ഡൈ​സ​ണി​ന്‍റെ 28-ാമ​ത് സ്റ്റോ​റാ​ണ് ലു​ലു​മാ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ്രാ​യോ​ഗി​ക അ​നു​ഭ​വം ഉ​റ​പ്പാ​ക്കി​യും വാ​ങ്ങു​ന്ന​തിനു മു​മ്പ് ഉ​പ​യോ​ഗി​ച്ചു നോ​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കി​യും ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​നു​യോ​ജ്യ​മാ​യ മെ​ഷീ​നു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​വും നേ​രി​ട്ട് ക​ണ്ടെ​ത്താ​നാ​കു​ന്ന രീ​തി​യി​ലാ​ണ് സ്റ്റോ​ര്‍ ക്ര​മീ​കരിച്ചിരിക്കുന്നത്.

ഡൈ​സ​ണ്‍ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ങ്കി​ത് ജെ​യി​ന്‍ നി​ർ​വ​ഹി​ച്ചു. ധാ​ന്യ​ങ്ങ​ള്‍, കോ​ണ്‍​ഫെ​റ്റി എ​ന്നി​വ​യ​ട​ക്കം ത​റ​ക​ളി​ലും അ​വ​ശി​ഷ്ട​ങ്ങ​ളി​ലും ഡൈ​സ​ണ്‍ വാ​ക്വം ക്ലീ​ന​റു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​പ​ഭോ​ക്താ ​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യും. സ്റ്റൈ​ലിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍, സ്റ്റൈ​ലി​സ്റ്റു​ക​ള്‍ ഡൈ​സ​ണ്‍ സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്തി​ഗ​ത നി​ര്‍​ദേ​ശ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ലൈ​വ് ഡെ​മോ​ണ്‌​സ്‌​ട്രേ​ഷ​ന്‍​സും ന​ല്‍​കു​ന്നു.

www.dys on. in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി സൗ​ജ​ന്യ ഇ​ന്‍​സ്റ്റോ​ര്‍ സ്റ്റൈ​ലിം​ഗ് അ​പ്പോ​യി​ന്‍റ്‌​മെ​ന്‍റുക​ളും ഡൈ​സ​ണ്‍ വി​ദ​ഗ്ധ​രി​ല്‍ നി​ന്നു​ള്ള മാ​സ്റ്റ​ര്‍ ക്ലാ​സു​ക​ളും ബു​ക്ക് ചെ​യ്യാം.