വീ​ണുകി​ട്ടി​യ ​മാ​ല ഉ​ട​മ​സ്ഥ​ന് ന​ൽ​കി മാതൃകയായി
Wednesday, August 13, 2025 7:56 AM IST
പു​ൽ​പ്പ​ള്ളി: വീ​ണു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി വീ​ട്ട​മ്മ. മാ​ട​ൽ സ്വ​ദേ​ശി​യാ​യ ത​ല​ക്ക​വ​യ​ൽ ബി​ന്ദു​വി​ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് സ്വ​ർ​ണ​മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഉ​ട​ൻ ബി​ന്ദു ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തി മാ​ല തി​രി​കെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

സീ​താ​മൗ​ണ്ട് സ്വ​ദേ​ശ​നി അ​ലീ​ന​യു​ടെ ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ലെ എ​ടി​എ​മ്മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​മാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട ഒ​രു മാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ച്ച വി​വ​ര​മ​റി​ഞ്ഞ​തോ​ടെ അ​ലി​ന അ​ന്വേ​ഷി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റേയും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബി​ന്ദു അ​ലീ​ന​യ്ക്ക് മാ​ല കൈ​മാ​റി.