കൽപ്പറ്റ: വോട്ട് കൊള്ളയ്ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. രാഹുൽ ഗാന്ധി ഉയർത്തിയ അഞ്ച് ചോദ്യങ്ങൾ ആവർത്തിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നു തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അധ്യക്ഷത വഹിച്ചു. ഡിന്റോ ജോസ്, എ. പ്രതാപ്, രമ്യ ജയപ്രസാദ്, ഇ. സുനീർ, പി.പി. ഷംസുദ്ദീൻ, മുബാരിഷ് ആയ്യാർ, രോഹിത് ശശി, അർജുൻദാസ്, അഫിൻ ദേവസ്യ,
സി. ഷെഫീഖ്, ഇ. ഷബീർ, എം.വി. ഷനൂബ്, ടി.ജെ. ആന്റണി, കെ.ബി. ഷൈജു, സോനു എമിലി, സുവിത്ത് എമിലി, രവിചന്ദ്രൻ പെരുന്തട്ട, എൻ.കെ. വിഷ്ണു, മാടായി ലത്തീഫ്, ജി. ഷിജു, ഫാത്തിമ സുഹറ, ഷമീർ പെരുന്തട്ട തുടങ്ങിയവർ നേതൃത്വം നൽകി.