കൽപ്പറ്റ: സീസണുകളിൽ ചരക്ക് സേവന നികുതി വിഭാഗത്തിലേതടക്കം ഉദ്യോഗസ്ഥർ നടത്തുന്ന കട പരിശോധന അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഓണക്കാലം ഉൾപ്പെടെ സീസണുകളിലെ കടപരിശോധന വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിക്കാണ് കാരണമാകുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.
കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി. സംഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ,
ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കാക്കവയൽ, സംസ്ഥാന വനിതാവിംഗ് പ്രസിഡന്റ് ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, സന്തോഷ് എക്സൽ, താരീഖ് അൻവർ, എൻ.പി. ഷിബി, എം.വി. പ്രിമേഷ്, മുനീർ നെടുങ്കരണ, റോബി ചാക്കോ, അഷ്റഫ് കൊട്ടാരം, മുഹമ്മദ് അസ്ലം ബാവ, ജയന്തി വേലായുധൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.കെ. ഫൈസൽ മീനങ്ങാടി(പ്രസിഡന്റ്), സി.എച്ച്. ഷൈജൽ, ബാബു രാജേഷ് പുൽപ്പള്ളി, യൂനസ് പൂന്പാറ്റ പനമരം, കെ.പി. വിപിൻ അന്പലവയൽ, ജലീൽ മൂലങ്കാവ്(വൈസ് പ്രസിഡന്റുമാർ), ഷൈജൽ കുന്നത്ത് കന്പളക്കാട്(ജനറൽ സെക്രട്ടറി), ഷിനോജ് വത്സൻ ബത്തേരി, അങ്കിത അബി, രാജേഷ് മാനന്തവാടി, റിൻസണ് പോൾ വൈത്തിരി, അഷ്കർ കാക്കവയൽ(സെക്രട്ടറിമാർ), കെ.സി. അൻവർ മാനന്തവാടി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.