സുൽത്താൻ ബത്തേരി: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും ബിജെപി തകർക്കുന്നതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു.
ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, സക്കരിയ മണ്ണിൽ, ബാബു പഴുപ്പത്തൂർ, ടിജി ചെറുതോട്ടിൽ, ശ്രീനിവാസൻ തൊവരിമല, ബാലസുബ്രഹ്മണ്യം, ജയ മുരളി, അമൽ ജോയ്, ലയണൽ മാത്യു, ശാലിനി രാജേഷ്, സി.എ. ഗോപി, അസീസ് മാടാല, ജിജി അലക്സ്, ഗഫൂർ പടപ്പ്, ഷമീർ മാണിക്യം, രാധ രവീന്ദ്രൻ, യൂനുസ് അലി, സീത വിജയൻ, ബാലകൃഷ്ണൻ,സിജോ മാത്യു, ജയകൃഷ്ണൻ, സനൽ ജോണ്, എം.യു. ജോർജ്, പ്രമോദ് പാലാക്കര, ഷിജു എളങ്ങരമറ്റം, മണി ചോയിമൂല, വാസു വടക്കനാട്, ഭാസ്കരൻ നായ്ക്കട്ടി തുടങ്ങിയവർ നേതൃത്വം നൽകി.