ജ​യ​ശ്രീ കോ​ള​ജി​ൽ ത​ദ്ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 14, 2025 5:54 AM IST
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സോ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ത​ദ്ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ച​ത​ല​യം ഐ​ടി​എ​സ്ആ​ർ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ.​ഡോ.​നാ​രാ​യ​ണ​ൻ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ർ​മി​ത​ബു​ദ്ധി​യു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച ത​ദ്ദേ​ശീ​യ​രാ​യ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ​ക്ക് വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗം വി​വേ​ക​ത്തോ​ടെ​യാ​ക​ണം. വ​ലി​യ അ​റി​വു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ത്ര​ജ​ന​ത​യെ മാ​റ്റി​നി​ർ​ത്തി എ​ഐ മോ​ഡ​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്പോ​ൾ സം​ജാ​ത​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി​രി​ക്കു​മെ​ന്നും പ്ര​ഫ.​ഡോ.​നാ​രാ​യ​ണ​ൻ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.

സോ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി കെ.​ജെ. ജ​യ​സൂ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ​ഫ് കെ. ​ജോ​ബ്, ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​ആ​ർ. സു​രേ​ഷ്കു​മാ​ർ, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ നി​തി​ൻ കെ. ​മാ​ത്യു, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ.​സ​ത്യ​ൻ, സി​ന്ദൂ​ര സു​കു​മാ​ര​ൻ, അ​മ​ൽ ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.