പു​തു​ക്കി​യ കേ​ര സു​ര​ക്ഷ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്കം
Thursday, August 14, 2025 5:54 AM IST
ക​ൽ​പ്പ​റ്റ: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ പു​തു​ക്കി​യ കേ​ര സു​ര​ക്ഷ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്കം. നാ​ളി​കേ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഏ​ഴു​ല​ക്ഷം രൂ​പ വ​രെ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പു​തു​ക്കി​യ പ​ദ്ധ​തി.

ചെ​റു​കി​ട കൃ​ഷി​യി​ങ്ങ​ളി​ലും സം​രം​ഭ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​ദ്ധ​തി പ്ര​യോ​ജ​നം ചെ​യ്യും. ഗു​ണ​ഭോ​ക്താ​വ് അ​ട​യ്ക്കേ​ണ്ട വി​ഹി​തം 239 രൂ​പ​യാ​യി​രു​ന്ന​ത് പു​തു​ക്കി​യ പ​ദ്ധ​തി​യി​ൽ 143 രൂ​പ​യാ​യി കു​റ​ച്ചു. ബോ​ർ​ഡ് ന​ൽ​കു​ന്ന 85 ശ​ത​മാ​നം സ​ബ്സി​ഡി കി​ഴി​ച്ചു​ള്ള തു​ക​യാ​ണ് അ​പേ​ക്ഷ​ക​ൻ ന​ൽ​കേ​ണ്ട​ത്. ഈ ​തു​ക ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് ആ​യോ ഓ​ണ്‍​ലൈ​ൻ വ​ഴി​യോ അ​ട​യ്ക്കാം.

നേ​ര​ത്തേ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, നീ​ര ടെ​ക്നീ​ഷ്യ​ൻ​മാ​ർ, കൃ​ത്രി​മ പ​രാ​ഗ​ണ ജോ​ലി​ക​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ ചേ​ർ​ത്തി​രു​ന്ന​ത്. തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ലും നാ​ളി​കേ​ര സം​സ്ക​ര​ണ ശാ​ല​ക​ളി​ലും തേ​ങ്ങ പൊ​തി​ക്ക​ൽ, പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ച​ത്. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 18നും 65​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും നി​ർ​ദ്ദി​ഷ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​മാ​ക​ണം.

ജീ​വ​ഹാ​നി​യോ സ്ഥി​ര​മാ​യ അം​ഗ വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ ഏ​ഴു ല​ക്ഷം രൂ​പ​യും ഭാ​ഗി​ക അം​ഗ വൈ​ക​ല്യ​ത്തി​ന് 3.5 ല​ക്ഷം രൂ​പ​യും അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​ച്ചെ​ല​വി​ന് ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ആ​വ​ശ്യ​മാ​യ വി​ശ്ര​മ കാ​ല​യ​ള​വി​ൽ(​പ​ര​മാ​വ​ധി ആ​റ് ആ​ഴ്ച)3,500 രൂ​പ വ​രെ ന​ഷ്ട​പ​രി​ഹാ​രം ഗു​ണ​ഭോ​ക്താ​വി​നു ല​ഭി​ക്കും.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് www.coconutboard.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ 0484 2377266 എ​ന്ന ന​ന്പ​റി​ൽ (എ​ക്സ​റ്റ​ൻ​ഷ​ൻ- 255) ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​മെ​ന്ന് നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.