സുൽത്താൻ ബത്തേരി: വൈസ് മെൻ ക്ലബ്ബ് 2025 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം, അടുക്കളത്തോട്ടം മത്സരം വിജയിക്കുള്ള സമ്മാനദാനം, പഠനത്തിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കൽ എന്നിവയാണ് നടന്നത്.
അടുക്കളത്തോട്ടം മത്സരത്തിന്റെ വിജയി ജിഷി ബിനോയി, അസംപ്ഷൻ നഴ്സിംഗ് കോളജിലെ ഗോപിക, നീരജ ഷൈജു, മരിയ ഐസണ്‍, മിമി മെറിൻ ജോണ്‍, ഡോ. ഗീതു ജോസ്, ഡോ. രാഹുൽ ജോസ്, ഡോ. അലീന ജോയ് വർഗീസ്, വിഷ്ണു ഗോപാൽ എന്നിവരെയണ് ആദരിച്ചത്. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീകുമാർ നിർവഹിച്ചു.
പ്രഫ. തോമസ് പോൾ, ഐസണ്‍ കെ. ജോസ്, തോമസ് ചാക്കോ, എം.എൻ. ജോർജ്, ഡോ.എം. ചന്ദ്രൻ, ഡോ. സജി ജോസഫ്, വിഷ്ണു വേണുഗോപാൽ, ടി.വി. ജോണി, സി.ഇ. ഫിലിപ്പ്, സിജോ മാത്യു, ഡോ. റോജേഴ്സ്, സേതുമാധവൻ കോഴിക്കോട്, ജോസ് പി. ജോണ്‍, ഡോ. സ്മിതാറാണി, ജോയിച്ചൻ വർഗീസ്, റോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
പി.പി. ജേക്കബ്(പ്രസിഡന്റ്), റോയി വർഗീസ് (സെക്രട്ടറി), ജോസ് പി. കുന്നത്(ട്രഷറർ), സുനിൽ ജോണ്‍ (വൈസ് പ്രസിഡന്റ്) എന്നിവരാണ് സ്ഥാനം ഭാരവാഹികളായി ചുമതല ഏറ്റെടുത്തത്.