കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍കൂടി
Saturday, June 7, 2025 3:51 AM IST
കോ​ന്നി: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നി​രീ​ക്ഷി​ക്കാ​ന്‍ ര​ണ്ട് കാ​മ​റ​ക​ള്‍ കൂ​ടി സ്ഥാ​പി​ച്ചു. ക​രി​പ്പ​ന്‍​തോ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മേ​സി​രി​ക്കാ​ന, മ​ന്തി​ക്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ​താ​യി കാ​മ​റ സ്ഥാ​പി​ച്ച​ത്. വ​ന​ത്തി​ല്‍ നി​ന്നും കു​മ്മ​ണ്ണൂ​രി​ലൂ​ടെ അ​ച്ച​ന്‍​കോ​വി​ലാ​റ് ക​ട​ന്നു​വ​രു​ന്ന ആ​ന​യെ നി​രീ​ക്ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പാ​ടം സ്റ്റേ​ഷ​നു പ​രി​ധി​യി​ലു​ള്ള കു​ള​ത്തു​മ​ണ്‍, ചെ​ളി​ക്കു​ഴി, ക​ല്ലേ​ലി ഭാ​ഗ​ങ്ങ​ളി​ല്‍ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ആ​ന​യു​ടെ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. വ​ന്യ​മൃ​ഗ​സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ. കോ​ന്നി- 9188407513, റാ​ന്നി- 9188407515.