വൃദ്ധ ദ​മ്പ​തി​ക​ള്‍ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍
Saturday, June 7, 2025 3:51 AM IST
കൂ​ട​ല്‍: വൃദ്ധ ദ​മ്പ​തി​ക​ള്‍ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കൂ​ട​ല്‍ നെ​ടു​മ​ണ്‍​കാ​വ് സ്വ​ദേ​ശി മോ​ഹ​ന​ന്‍ (75), ഭാ​ര്യ മോ​ഹ​ന​വ​ല്ലി (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ട​പ്പു മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

മോ​ഹ​ന​ന്‍ വീ​ട്ടി​ല്‍​വ​ച്ചു ത​ന്നെ മ​രി​ച്ചു. മോ​ഹ​ന വ​ല്ലി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വ​ഴി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ കോ​ട്ട​യ​ത്ത് കൊ​ണ്ടു പോ​കാ​ന്‍ വ​ന്ന ആ​ദ്യ ആം​ബു​ല​ന്‍​സ് ത​ക​രാ​റി​ലാ​യി​രു​ന്നു. മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ലാ​ണ് പി​ന്നീ​ട് കൊ​ണ്ടു പോ​യ​ത്.

മ​ക​നാ​യ അ​നീ​ഷ്, ഭാ​ര്യ പ്രി​യ, ഇ​വ​രു​ടെ മ​ക്ക​ളാ​യ അ​ഭി​ന​വ്, അ​ഭി​രാ​മി എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് ദ​മ്പ​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്. മോ​ഹ​ന​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നും മ​ര​ണ​ക്കു​റി​പ്പ് ല​ഭി​ച്ച​താ​യി കൂ​ട​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.