കു​രി​ശ​ടി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍
Saturday, June 7, 2025 3:51 AM IST
പ​ത്ത​നം​തി​ട്ട: വാ​ഴ​മു​ട്ടം മാ​ര്‍ ബ​ഹ​നാ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വാ​ഴ​മു​ട്ടം ജം​ഗ്ഷ​നി​ലെ കു​രി​ശ​ടി ത​ക​ര്‍​ത്ത് മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കു​റ്റി​പ്പു​റം ത​വ​നൂ​ര്‍ അ​ത​ല്ലൂ​ര്‍ തൃ​പ്പ​ള്ളൂ​ര്‍,പോ​യി​ലി വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് ( 21) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മേ​യ് 30ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കു​രി​ശ​ടി​ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 20000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. സം​ഭ​വ​സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​സം​ഘ​വും പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​റും പ​രി​ശോ​ധ​ന ന​ട​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

സ്ഥ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന​ന്ത​കൃ​ഷ്ണ​നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മേ​യ് 27 ന് ​രാ​ത്രി കൊ​ടു​മ​ണ്‍ പു​ല​രി ജം​ഗ്ഷ​നി​ല്‍ നി​ന്നും മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ച​തി​നു മ​റ്റൊ​രു കേ​സു കൂ​ടി ഇ​യാ​ള്‍​ക്കെ​തി​രേ​യു​ണ്ട്.