ലൈ​ഫ് ലൈ​നി​ല്‍ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം
Saturday, June 7, 2025 4:06 AM IST
അ​ടൂ​ർ: ലൈ​ഫ്‌​ലൈ​ന്‍ ആ​ശു​പ​ത്രി​യു​ടെ​യും അ​ടൂ​ര്‍ ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. പ്ലാ​സ്റ്റി​ക്കി​നെ​തി​രേ മു​ന്നേ​റ്റം എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും അ​ടൂ​ര്‍ ഒ​ബ്സ്റ്റ​സ്ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​നെ​ക്കോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ബി. പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് ലൈ​ന്‍ സി​ഇ​ഒ​യും ശു​ചി​ത്വ മി​ഷ​ന്‍ മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജോ​ര്‍​ജ് ചാ​ക്ക​ച്ചേ​രി വി​ഷ​യം അ​വത​രി​പ്പി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മാ​ത്യൂ​സ് ജോ​ൺ, കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​സാ​ജ​ന്‍ അ​ഹ​മ്മ​ദ്, ഫീ​റ്റ​ല്‍ മെ​ഡി​സി​ന്‍ മേ​ധാ​വി​യും ഗൈ​നെ​ക്കോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​അ​നു​സ്മി​ത ആ​ന്‍​ഡ്രൂ​സ്, ഗൈ​നെ​ക്കോ​ള​ജി​സ്‌​റ് ഡോ. ​ജെ​സ്‌​ന ഹ​സ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഡോ.​ബി.​പ്ര​സ​ന്ന​കു​മാ​രി​യു​ടെ​യും സ​ഹ ഡോ​ക്ട​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ലൈ​ഫ് ലൈ​ന്‍ കാ​മ്പ​സി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു.