ഉ​ള​നാ​ട് ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​നം നാ​ളെ
Saturday, June 7, 2025 4:06 AM IST
പ​ത്ത​നം​തി​ട്ട: ഉ​ള​നാ​ട് ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം നാ​ളെ ന​ട​ക്കു​മെ​ന്ന്ഭാ​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രാ​വി​ലെ 10.30 ന് ​മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ര്‍ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​യാ​ക്കിം മാ​ര്‍ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ആന്‍റോ ആ​ന്‍റ​ണി എം​പി സു​വ​നീ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. ഫാ.​ഏ​ബ്ര​ഹാം ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്ന് ഭ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യും ഒ​രു ഭ​വ​നം നി​ര്‍​മി​ക്കു​ന്ന​തി​ന് ഭാ​ഗി​ക​മാ​യി ധ​ന​സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്തു.

അ​ഞ്ചാ​മ​ത്തെ ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നു​ള്ള തു​ക സു​വ​ര്‍​ണ ജൂ​ബി​ലി ദി​ന​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കൈ​മാ​റും.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​സ​എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കും.

യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സു​വ​ര്‍​ണ ജൂ​ബി​ലി വി​ളം​ബ​ര റാ​ലി ഇ​ന്ന് 2.30 ന​ട​ക്കും. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് കൃ​ഷ്ണ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് ഏ​ബ്ര​ഹാം, ട്ര​സ്റ്റി പി. ​എം. ബാ​ബു, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ഏ​ബ്ര​ഹാം തോ​മ​സ്, ക​ണ്‍​വീ​ന​ര്‍ സാം ​കാ​ച്ചോ​ര എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.