വി​ത്തു​ണ്ട പ്ര​ചാ​ര​ണ​വു​മാ​യി റാ​ന്നി ബി​ആ​ർ​സി
Saturday, June 7, 2025 4:06 AM IST
റാ​ന്നി: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കോ​ടി തൈ​ക​ൾ ന​ടു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി റാ​ന്നി ബി​ആ​ർ​സി​യും പ​ഴ​വ​ങ്ങാ​ടി ഗ​വ. യു.​പി സ്കൂ​ളും.

വ​ന​വ​ത്ക​ര​ണ​ത്തി​ന് പു​തി​യൊ​രു ദി​ശാ​ബോ​ധം ന​ൽ​കി​ക്കൊ​ണ്ട്, പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം ല​ക്ഷ്യ​മി​ട്ട് വി​ത്തു​ണ്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കാ​ണ് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ തു​ട​ക്ക​മി​ട്ട​ത്. റാ​ന്നി ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ​സ്.​ജ​യ​ന്തി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബി​പി​സി ഷാ​ജി എ. ​സ​ലാം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന്, ശാ​സ്ത്രം ജി​ല്ലാ കോ​ഓർ​ഡി​നേ​റ്റ​ർ എ​ഫ്. അ​ജി​നി വി​ത്തു​ണ്ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഷി​ബി സൈ​മ​ൺ, മേ​രി ലൈ​ഫ് ബി​ആ​ർ​സി കോ​ഓർ​ഡി​നേ​റ്റ​ർ ശി​ല്പ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സ്കൂ​ൾ റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ൺ​വീ​ന​ർ​മാ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.വ​ന​മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത വ​ർ​ധി​പ്പി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലാ​ണ് വി​ത്തു​ണ്ട ത​യാ​റാ​ക്കി വ​നം​വ​കു​പ്പി​നെ ഏ​ല്പി​ക്കു​ന്ന​ത്.

ജൈ​വി​ക​വും അ​ജൈ​വി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ൽ ഇ​ല്ലാ​താ​യ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ വി​ത്തു​ണ്ട​ക​ളി​ലൂ​ടെ പു​നഃ​സൃ​ഷ്ടി​ക്കാ​നും ഇ​ത് വ​ഴി​യൊ​രു​ക്കും. വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന മു​ള പോ​ലെ​യു​ള്ള സ​സ്യ​ങ്ങ​ൾ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തു​ക​ളാ​ണ് വി​ത്തു​ണ്ട​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്.