കൊച്ചി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി റീജണല്‍ ഓഫീസിന്റെ കീഴില്‍ വരുന്ന 57 ശാഖകളിലും മേഖലാതല എംഎസ്എംഇ ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു .
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു വായ്പാപിന്തുണ വര്‍ധിപ്പിക്കുന്നതിനും ബാങ്കിന്റെ പ്രത്യേക എംഎസ്എംഇ ഉത്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുമായിരുന്നു പരിപാടി.
ഉപഭോക്തൃ കൂടിക്കാഴ്ചകള്‍, ഓണ്‍ ദ സ്പോട്ട് മാര്‍ഗനിര്‍ദേശം, സമര്‍പ്പിത എംഎസ്എംഇ ഹെല്‍പ്പ് ഡെസ്കുകള്‍ എന്നിവയിലൂടെ ബിസിനസ് വിപുലീകരണം, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, ആധുനികവത്കരണം എന്നിവയ്ക്കായി സമയബന്ധിതവും മതിയായതുമായ വായ്പയിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഇടപാടുകാര്‍ക്ക് ബാങ്ക് ഉറപ്പാക്കി.
പ്രോഗ്രാമില്‍ കൊച്ചി റീജണല്‍ ഹെഡ് രാഹുല്‍ സിംഗാള്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.