പ്രതീകാത്മക ചിത്രം
കൊച്ചി: ജില്ലയില്‍ 28ന് നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. ആകെ 21 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. കൊച്ചി കോര്പറേഷന് അയ്യപ്പന്‍കാവ് വാര്‍ഡ് 19 ലേക്ക് ആറ് സ്ഥാനാര്‍ഥികളും വടക്കേക്കര മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡിലേക്ക് ഒമ്പത് സ്ഥാനാർഥികളും, പാറക്കടവ് വാര്‍ഡിലേക്ക് നാല് സ്ഥാനാർഥികളും, പുളിയനം തെക്ക്, പൂതൃക്ക ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എട്ട്, കോലഞ്ചേരി ഈസ്റ്റ് എന്നിവിടങ്ങളില്‍ അഞ്ചു വീതം സ്ഥാനാര്‍ഥികളും പത്രിക നല്കി.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം. അന്തിമ പട്ടിക 14 ന് പ്രസിദ്ധീകരിക്കും.
Tags : nomination papers NattuVishasham DistrictNews