കൊല്ലം: മലയാള സിനിമയിൽ ഒരു കാലത്ത് കരുത്തിന്റെയും പൗരുഷത്തി െ ന്റയും പ്രതീകമായിരുന്ന നടൻ ജയൻ അകാലത്തിൽ വേർപിരിഞ്ഞിട്ട് ഇന്ന് 45 വർഷം. മദ്രാസിലെ ഷോളാവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിൽ ഹെലികോപ്ടർ അപകടത്തിൽ 1980 നവംബർ 16നായിരുന്നു അനുഗ്രഹീതനായ നടന്റെ അന്ത്യം.
കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ജന്മനാടായ കൊല്ലത്ത് ഇപ്പോഴുമില്ല എന്നതാണ് വാസ്തവം. മൺമറഞ്ഞ മഹാരാഥന്മാർക്കെല്ലാം നഗരാതിർത്തിയിൽ സ്മാരകം നിർമിക്കുമെന്ന കോർപ്പറേഷൻ അധികൃതർ വർഷാവർഷം ബജറ്റിൽ പ്രഖ്യാപനം നടത്താറുണ്ട്.
എന്നാൽ ജയ െ ന്റ കാര്യത്തിൽ അർഹിക്കുന്ന ഒരു പരിഗണനയും കോർപ്പറേഷൻ ഭരണാധികരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് അധികൃതർ അവരുടെ നവീകരിച്ച കോൺഫറൻസ് ഹാളിന് ജയൻ സ്മാരക ഹാൾ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ജയൻ സ്മാരക സമിതി അദ്ദേഹത്തി െന്റ വീടിന് സമീപം ജയന്റെ ഒരു പൂർണകായ പ്രതിമയും സ്ഥാപിച്ചു. ഇതിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് ഈ മഹാനടന്റെ കൊല്ലത്തെ സ്മരണകൾ.
തേവള്ളി ഓലയിൽ പൊന്നച്ചം വീട്ടിൽ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939 ജൂലൈ 25 നായിരുന്നു ജനനം. കൃഷ്ണൻ നായർ എന്നായിരുന്നു യഥാർഥ പേര്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. സർവീസിൽ നിന്ന് രാജിവച്ച ശേഷമാണ് അദ്ദേഹം സിനിമാ രംഗത്ത് സജീവ സാന്നിധ്യമായത്.1970-80 കാലഘട്ടത്തിൽ മലയാള സിനിമയിൽ നായകനായും വില്ലനായും 150 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
അതുല്യമായ സംഭാഷണ ശൈലിയും അനിതരസാധാരണമായ ശരീരഭാഷയുമായിരുന്നു ജയ െ ന്റ അഭിനയത്തിലെ ഏറ്റവും വലിയ ആകർഷണം. ശാപമോക്ഷം എന്ന സിനിമയാണ് ജയ െ ന്റ അറിയപ്പെടുന്ന ആദ്യ ചിത്രം. ഈ ചിത്രം അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരെ സമ്മാനിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ജയന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അദ്ദേഹത്തെ തേടി വന്നു.
തച്ചോളി അമ്പു, ഒരേയൊരു സ്വപ്നം, ലിസ, ശരപഞ്ജരം, ചാകര, ലവ് ഇൻ സിംഗപ്പൂർ, പാലാട്ട് കുഞ്ഞിക്കണ്ണൻ, നായാട്ട്, മനുഷ്യമൃഗം, അങ്ങാടി തുടങ്ങിയവ ജയൻ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതാണ്. ശരപഞ്ജരവും അങ്ങാടിയും സൂപ്പർ ഹിറ്റാവുകയും ചെയ്തു. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ജയൻ ചിത്രം അങ്ങാടിയാണ്.മലയാള സിനിമയിലെ ജനപ്രിയ നായകന്മാരായിരുന്ന പ്രേം നസീർ, എം.ജി. സോമൻ, സുകുമാരൻ, മധു എന്നിവർക്കൊപ്പം അഭിനയിച്ച് പ്രതിഭ തെളിയിക്കാനും ജയന് സാധിച്ചിട്ടുണ്ട്.
പഠനകാലത്ത് അറിയപ്പെടുന്ന ഫുട്ബോളർ ആയിരുന്നു. നേവിയിലെ സർവീസ് അനുഭവങ്ങളും കൂടിയായപ്പോൾ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന നടനായി ജയൻ മാറി. അങ്ങനെയാണ് കോളിളക്കം സിനിമയിലെ സ്റ്റണ്ട് രംഗത്ത് അദ്ദേഹം സ്വയം തയാറായത്. ആദ്യ ടേക്കിൽ തന്നെ രംഗം വിജയകരമായി പൂർത്തീകരിച്ചിരുന്നു. പക്ഷേ മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടം സമ്മാനിച്ച് റീടേക്കിൽ അദ്ദേഹത്തെ വിധി തട്ടിയെടുക്കുകയായിരുന്നു. 41-ാം വയസിൽ വിട പറഞ്ഞെങ്കിലും ജയന്റ സ്മരണകൾ കേരളക്കരയാകെ എന്നും നിറഞ്ഞുനിൽക്കുന്നു.
Tags : Local News Kollam Nattuvishesham Jayan