പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) യൂണിറ്റുകളുടെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ കോളജില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റെഡ് റിബണ്‍ ക്ലബ്ബ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (കെഎസ്എസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
49 വിദ്യാര്‍ഥികള്‍ രക്തം ദാനം ചെയ്തു.
Tags : blood donation Nattuvishesham District news