x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റ​നാ​ട് ഐ​ടിബി​പി ജം​ഗ്‌​ഷ​ൻ-താ​മ​ര​ക്കു​ളം റോ​ഡി​ൽ ന​ടു​വൊ​ടി​യും യാ​ത്ര

വെബ്ഡെസ്ക്
Published: November 11, 2026 10:47 PM IST | Updated: November 11, 2026 10:47 PM IST

നൂ​റ​നാ​ട് ഐ​ടിബി​പി ജം​ഗ്‌​ഷ​ൻ -താ​മ​ര​ക്കു​ളം റോ​ഡ്.

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ഐ​ടി​ബി​പി ജം​ഗ്‌​ഷ​ൻ- താ​മ​ര​ക്കു​ളം പു​ത്ത​ൻ​ച​ന്ത റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ടു​വൊ​ടി​യും ദു​രി​ത​യാ​ത്ര. കാ​യം​കു​ളം-​പു​ന​ലൂ​ർ കെ​പി റോ​ഡി​നെ​യും കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് ,ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ​ക്കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ്. റോ​ഡി​ൽ മി​ക്ക​യി​ട​ത്തും കു​ഴി​ക​ളാ​ണ്.

മ​ഴ​പെ​യ്യു​മ്പോ​ൾ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡേ​ത്, കു​ഴി​യേ​ത് എ​ന്ന​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ് .

ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ എ​ത്താ​തെത​ന്നെ ഐ​ടി​ബി​പി ജം​ഗ്‌​ഷ​നി​ൽനി​ന്ന് ഈ ​റോ​ഡി​ലൂ​ടെ മൂ​ന്നു കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ താ​മ​ര​ക്കു​ള​ത്തെ​ത്താം. ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പൊ​ലിസ് ഐ​ടിബി പി ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന​തു​മാ​യ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Tags : Nooranad ITBP Junction–Thamarakkulam road. Nattuvishesham DistrictNews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up